Kerala

പിസി ജോര്‍ജിനെ നിയന്ത്രിക്കണം,ഈഴവ സമുദായത്തെ മാത്രമല്ല എല്ലാവരെയും അപമാനിച്ചു: തുഷാര്‍ വെള്ളാപ്പള്ളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: പി സി ജോര്‍ജിനെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി. പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട തുഷാര്‍, പി സി ജോര്‍ജിന് ഒരു സഭയുടെ പോലും പിന്തുണയില്ലെന്നും വിമര്‍ശിച്ചു. ഈഴവ സമുദായത്തെ മാത്രമല്ല പി സി ജോര്‍ജ് എല്ലാവരെയും അപമാനിച്ചുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

ബിഡിജെഎസ് പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെടുന്നില്ല, പി സി ജോര്‍ജ് തന്നെ നടപടി വാങ്ങി വെച്ചോളും. അദ്ദേഹത്തിനെതിരെ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ തുഷാര്‍ പി സി ജോര്‍ജ് പ്രസ്താവനകള്‍ തുടര്‍ന്നാല്‍ അനില്‍ ആന്റണിക്ക് വോട്ട് കൂടുമെന്നും കൂട്ടിച്ചേര്‍ത്തു.

നാല് സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും. കോട്ടയം മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളിലും ആലത്തൂര്‍, എറണാകുളം, ചാലക്കുടി ഇതില്‍ ഏതെങ്കിലും ഒരു സീറ്റിലും ആയിരിക്കും ബിഡിജെഎസ് മത്സരിക്കുക. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും തുഷാര്‍ വ്യക്തമാക്കി.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT