Kerala

ഗുളികരൂപത്തിലാക്കി, ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; സ്ത്രീയുള്‍പ്പടെ നാല് പേര്‍ പിടിയില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച ഒരു വനിതയുൾപ്പെടെ മൂന്ന് പേർ പിടിയില്‍. ദുബായില്‍ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, കോഴിക്കോട് സ്വദേശിയായ ഷഫീഖ് കായലാട്ടുമ്മൽ, കാസർകോട് സ്വദേശിനിയായ ഫാത്തിമ, മലപ്പുറം സ്വദേശിയേയുമാണ് പിടികൂടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരില്‍ നിന്നും കസ്റ്റംസാണ് സ്വർണം പിടികൂടിയത്.

മിഥുനിൽ നിന്നും 797 ഗ്രാം സ്വർണമാണ് നിന്നും പിടിച്ചെടുത്തത്. മൂന്ന് ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്നും 1182 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. അബുദബിയിൽ നിന്നും വന്ന കാസർകോട് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ നിന്നും 272 ഗ്രാം സ്വർണമാണ് പിടികൂടിയത്.

അതേസമയം, കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പൊലീസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി ഷഫീഖ് കായലാട്ടുമ്മലിനെയാണ് പിടികൂടി. 446 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

നിയമ വിദ്യാര്‍ഥിയുടെ കൊല; വധശിക്ഷ ശരിവെക്കണോ?, ഹൈക്കോടതി വിധി ഇന്ന്

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് സൂചന

ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

SCROLL FOR NEXT