Kerala

തൃശ്ശൂരില്‍ വി ടി ബല്‍റാമിന്റെ പേരും കോണ്‍ഗ്രസ് പരിഗണിക്കുന്നു; മത്സരം കടുക്കുമെന്ന് വിലയിരുത്തല്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് സിറ്റിംഗ് എംപി ടി എന്‍ പ്രതാപനെ കൂടാതെ വി ടി ബല്‍റാമിനെ കൂടി പരിഗണിച്ച് കോണ്‍ഗ്രസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിഎസ് സുനില്‍കുമാര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയും വന്നതോടെ മണ്ഡലത്തില്‍ മത്സരം കടുക്കുമെന്നുള്ള വിലയിരുത്തലിലാണ് ബല്‍റാമിനെ പേര് കൂടി പരിഗണിക്കാനുള്ള കാരണം.

മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമാണ് വി ടി ബല്‍റാം. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ക്കേ തൃശ്ശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളതാണ് ബല്‍റാമിന്റെ പേര് പരിഗണിക്കാനുള്ള പ്രധാന കാരണം. തൃശ്ശൂരില്‍ മത്സരം കടുക്കുമെന്നുള്ള സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശവും ബല്‍റാമിനെ പരിഗണിക്കാനുള്ള കാരണമാണ്.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാനുള്ള ആഗ്രഹം നേരത്തെ സിറ്റിംഗ് എംപിയായ പ്രതാപന്‍ പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ തൃശ്ശൂരില്‍ ഇനി മത്സരിക്കാനില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം മൂലമാണ് പ്രതാപന്‍ വീണ്ടും മത്സര രംഗത്ത് സജീവമായത്. 2019ല്‍ സുരേഷ് ഗോപിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി ഒന്ന് ഞെട്ടിച്ചപ്പോഴും 415, 089 വോട്ട് സ്വന്തമാക്കി 93,633 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പ്രതാപന്‍ വിജയിച്ചു കയറിയത്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT