Kerala

മസാജ് പാർലറിൽ നിന്ന് 45 ​ഗ്രാം എംഡിഎംഎ പിടികൂടി; ​ല​ഹ​രി വിൽപ​ന ന​ട​ത്തി​യ യുവാവ് പിടിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

എറണാകുളം: കൊച്ചി മരടിൽ മസാജ് പാർലറിൽ നിന്ന് 45 ​ഗ്രാം എംഡിഎംഎ പിടികൂടി. മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുകൾ വിൽപ്പന നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. വൈറ്റിലയിലെ തൈക്കൂടത്ത് ​ഗ്രീൻ ടച്ച് മസാജ് പാർലർ നടത്തി വരുന്ന നെട്ടൂർ ചാത്തങ്കേരി പറമ്പിൽ വീട്ടിൽ ഷബീക്കിൻ്റെ പക്കൽ നിന്നാണ് 45 ​ഗ്രാം എംഡിഎംഎ എക്സെെസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

പ്രതിയെ പിടികൂടുന്ന സമയത്ത് ലഹരി മരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിലായിരുന്നു പ്രതി. അടുത്തിടെ കൊച്ചിയിലെ മസാജ് പാർലറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളിൽ നിന്ന് അഞ്ച് പ്രതികളെയും 150 ​ഗ്രാം എംഡിഎംഎയും ഒരു ബുള്ളറ്റ് എന്നിവ സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി എക്സൈസ് അറിയിച്ചു.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

SCROLL FOR NEXT