Kerala

ഓഫീസിലേക്ക് ഉച്ചഭക്ഷണം ചൂടോടെ വേണോ? എത്തിക്കാൻ കുടുംബശ്രീയുണ്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഓഫീസിലേക്ക് പോകാനുള്ള തിരക്കിനിടെ ഉച്ചഭക്ഷണം കൊണ്ടുപോകാനുള്ള സമയം കിട്ടാതെ വരുന്നവരുണ്ടല്ലേ.. അവർക്കൊപ്പം ചേരാൻ തയാറെടുക്കുകയാണ് കുടുംബശ്രീ. ഇനിമുതൽ ഓഫീസുകളില്‍ സ്റ്റീല്‍ പാത്രങ്ങളില്‍ ചൂടോടെ ഉച്ചയൂണ് എത്തിക്കും. കുടുംബശ്രീ 'ലഞ്ച് ബെല്‍' എന്നപേരിൽ പുതിയ പദ്ധതി സജ്ജമാവുകയാണ്.

കുടുംബശ്രീയുടെ സ്വന്തം ഓണ്‍ലൈന്‍ ആപ്പായ 'പോക്കറ്റ് മാര്‍ട്ട്' വഴിയാണ് ഓര്‍ഡര്‍ സ്വീകരിക്കുക. തുടക്കത്തില്‍ ഉച്ചയൂണു മാത്രമാണ് നല്‍കുന്നത്. മുട്ട, മീന്‍ എന്നിവ ചേര്‍ന്ന ഉച്ചയൂണിന് 99 രൂപയും പച്ചക്കറി ഉള്‍പ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യാനുസരണം റെഗുലര്‍ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്.

ഒരു മാസംവരെ മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യാനും അവസരമുണ്ട്. സ്റ്റീല്‍ പാത്രങ്ങളില്‍ എത്തിച്ച ശേഷം പാത്രങ്ങള്‍ പിന്നീട് തിരികെ വാങ്ങും. തുടക്കത്തില്‍ തിരുവനന്തപുരത്താണ് പദ്ധതിയെത്തുന്നത്. കേന്ദ്രീകൃത അടുക്കളയില്‍ പാചകം ചെയ്ത ഭക്ഷണമായിരിക്കും നല്‍കുക. ഹരിത മാനദണ്ഡം പാലിച്ചായിരിക്കും പ്രവര്‍ത്തനം.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT