Kerala

അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ്. അമിത വേഗത്തിൽ ഓടിച്ച കാർ അപകടത്തിൽപെട്ട് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹനവകുപ്പ് സുരാജ് വെഞ്ഞാറമൂടിന് നോട്ടീസ് അയച്ചിരുന്നു. മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയിരുന്നില്ല.

റജിസ്റ്റേർഡ് ആയി അയ്യച്ച നോട്ടീയ് സുരാജ് വെഞ്ഞാറമൂട് കൈപറ്റിയതിൻ്റെ രസീത് മോട്ടോർ വാഹനവകുപ്പിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടു പോകാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചിരിക്കുന്നത്. 2023 ജൂലൈ 29ന് രാത്രിയായിരുന്നു അപകടം. തമ്മനം-കാരണക്കോടം റോഡിൽ സുരാജ് വെഞ്ഞാറമൂട് അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രകന് പരിക്കേൽക്കുകയായിരുന്നു. മഞ്ചേരി സ്വദേശി ശരത്തിന് അപകടത്തിൽ സാരമായി പരിക്കേറ്റിരുന്നു. വലതുകാലിലെ വിരലുകൾക്കായിരുന്നു ശരത്തിന് പരിക്കേറ്റത്. കേസ് രജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് പിന്നീട് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറുകയായിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

വോട്ട് രാഹുൽ ഗാന്ധിക്ക് ചെയ്യണം; റായ്ബറേലിയിലെത്തി വോട്ട് ചോദിച്ച് വയനാട് എംഎൽഎമാർ

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

SCROLL FOR NEXT