Kerala

ആലുവ ഇരട്ടക്കവര്‍ച്ച; അജ്മീറില്‍ നിന്ന് പ്രതികളെ പിടികൂടിയ പൊലീസ് സംഘം തിരിച്ചെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ആലുവയിലെ ഇരട്ട മോഷണക്കേസിലെ പ്രതികളെ അജ്മീറില്‍ നിന്ന് പിടികൂടിയ കേരള പൊലീസ് സംഘം തിരിച്ചെത്തി. അഞ്ചംഗ പൊലീസ് സംഘമാണ് ആലുവയില്‍ തിരിച്ചെത്തിയത്. എസ്‌ഐ ശ്രീലാല്‍, സിപിഒ മാരായ മുഹമ്മദ് അമീര്‍, മഹിന്‍ ഷാ, മനോജ്, അജ്മല്‍ എന്നിവരടങ്ങുന്ന എസ്പിയുടെ സംഘമാണ് തിരിച്ചെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ആലുവയില്‍ രണ്ട് കവര്‍ച്ചകള്‍ നടത്തിയ സംഘത്തെയാണ് അജ്മീറില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ പ്രതികളായ ഉത്തരാഖണ്ഡ് സ്വദേശികളെ എറണാകുളം റൂറല്‍ പൊലീസിന്റെ പ്രത്യേക സംഘം പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികള്‍ പൊലീസിന് നേരെ നടത്തിയ വെടിവെപ്പില്‍ കേരള പൊലീസിനെ അനുഗമിച്ച രാജസ്ഥാന്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി

മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണി; പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

'എന്റെ പിഴ'; തെറ്റ് തന്റേതെന്ന് സമ്മതിച്ച് ഡോക്ടർ; മെഡി. കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു

'കാവിയുടെ തനിമയും അന്തസും മറ്റുള്ളവരെ പേടിപ്പിക്കാനുള്ളതല്ല'; കത്തോലിക്ക സഭ മുഖപ്രസംഗം

മഴ കനക്കും; സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT