Kerala

സപ്ലൈയ്‌കോയ്‌ക്ക്‌ 203.9 കോടി അനുവദിച്ച് ധനമന്ത്രി; 'കേന്ദ്രം തരാനുള്ളത്‌ 763 കോടി രൂപ'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സപ്ലൈയ്‌കോയ്‌ക്ക്‌ 203.9 കോടി രൂപ ധനമന്ത്രി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ . നെല്ല്‌ സംഭരണത്തിനായാണ്‌ തുക അനുവദിച്ചത്‌. സബ്‌സിഡിക്കായി 195.36 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈകാര്യ ചെലവിനത്തിൽ 8.54 കോടിയും അനുവദിച്ചു. കേന്ദ്രം താങ്ങുവില കുടിശിക ആക്കിയതിനാലാണ്‌ സംസ്ഥാന സർക്കാറിൻ്റെ ഇടപെടൽ. നെല്ലുവിലയായി കേന്ദ്രം തരാനുള്ളത്‌ 763 കോടി രൂപയാണെന്നും ധനമന്ത്രി പറഞ്ഞു.

സപ്ലൈകോ പ്രതിസന്ധി പരിഹരിക്കാന്‍ വിലവർധനവുള്‍പ്പടെ നടപ്പാക്കിയതിന് പിന്നാലെയാണ് നടപടി. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ പുതിയ നിരക്കുകള്‍ ഭക്ഷ്യവകുപ്പ് പുറത്തുവിട്ടിരുന്നു. 13ഇനം സാധനങ്ങളില്‍ മുളകിനാണ് ഏറ്റവും വില കൂടിയത്. കടലയ്ക്കും വന്‍പയറിനും തുവരപ്പരിപ്പിനും 50%ത്തിലധികം വില വര്‍ധിച്ചു.

ഓരോ സാധനങ്ങളുടെയും വിപണിവിലയില്‍ നിന്ന് 35% സബ്‌സിഡി കുറച്ചാണ് പുതിയ വില വിവര പട്ടിക ഭക്ഷ്യവകുപ്പ് തയ്യാറാക്കിയത്. മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ പുതിയ വിലയ്ക്കാണ് മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ വില്‍ക്കുന്നത്.

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

ഹസൻ്റെ തീരുമാനം വെട്ടി സുധാകരൻ; എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

SCROLL FOR NEXT