Kerala

പ്രിൻസിപ്പൽ വഴങ്ങില്ല: തൊടുപുഴ കോളേജ് സമരം; നിലപാടിലുറച്ച് കോളേജ് പ്രിൻസിപ്പൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൊടുപുഴ: തൊടുപുഴ കോളേജിൽ വിദ്യാർത്ഥികളുടെ സമരത്തിൽ സസ്പെൻഷൻ നടപടിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് കോളേജ് പ്രിൻസിപ്പൽ അനീഷ ഷംസ്. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലാണ് കോളേജ് പ്രിൻസിപ്പൽ നിലപാട് അറിയിച്ചത്. റാഗിംഗുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി എടുത്തതെന്നും അതിൽ ഉറച്ചു നിൽകുന്നു എന്നതുമാണ് പ്രിൻസിപ്പാളിൻ്റെ നിലപാട്.

"സെൻസ് ലസ് "ആയ വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നതെന്നും അത് അവർക്ക് മനസ്സിലാക്കുമെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ഒരു കുട്ടിയുടെ ഭാവി തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും താൻ ഇതിന് കൂട്ടുനിൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ നടക്കുന്നതിന് ഇടയിലാണ് രാത്രി 9.38ന് പ്രിൻസിപ്പൽ അനീഷ ഷംസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചത്. പിന്നീട് അത് ഡീലീറ്റ് ചെയ്തുകയായിരുന്നു.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT