Kerala

കുട്ടിയെ കൊണ്ടുപോയതാര്?; റൂട്ട് പരിശോധിക്കുന്നുവെന്ന് പൊലീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തിരുവനന്തപുരം ഡിസിപി നിധിന്‍ രാജും. എന്താണ് കുട്ടിക്ക് സംഭവിച്ചത് എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ പറയാന്‍ കഴിയൂവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴും പരിശോധിക്കുന്നത്. കുട്ടി യാത്ര ചെയ്ത റൂട്ടുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തേണ്ടത്. കുട്ടിയ്ക്ക് സംസാരിക്കാനുള്ള പ്രായം ആയിട്ടില്ല. എങ്കിലും കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുമെന്ന് തിരുവനന്തപുരം ഡിസിപി നിധിന്‍ രാജ് പറഞ്ഞു.

ബ്രഹ്‌മോസിന്റെ പുറക് വശത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ബിഹാര്‍ ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ട ഓള്‍ സെയിന്റ്സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ കാണാതായത്. സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ സ്‌കൂട്ടറില്‍ കൊണ്ടുപോയെന്നായിരുന്നു സഹോദരന്‍ മൊഴി നല്‍കിയത്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT