Kerala

'ഫ്രാൻസിസ് ജോർജിന് പൂർണ പിന്തുണ നൽകും, നീതിമാനായ ഔസേപ്പാണ് പി ജെ ജോസഫ്'; എം പി ജോസഫ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫ്രാൻസിസ് ജോർജിന് പൂർണ പിന്തുണ നൽകുമെന്ന് കേരളാ കോൺ​ഗ്രസ് ഉന്നതാധികാര സമിതിയം​ഗം എം പി ജോസഫ്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നീതിമാനായ ഔസേപ്പാണ് പി ജെ ജോസഫെന്നും എം പി ജോസഫ് വ്യക്തമാക്കി.

'എല്ലാ ഘടകങ്ങളും പരി​ഗണിച്ചാണ് ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്'. പ്രചാരണത്തിൽ താൻ മുൻപന്തിയിലുണ്ടാകുമെന്നും എം പി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫാണു സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചത്. ഒറ്റക്കെട്ടായാണു പാർട്ടിയുടെ തീരുമാനമെന്നു പി ജെ ജോസഫ് അറിയിച്ചിരുന്നു. സിറ്റിങ് എംപി തോമസ് ചാഴികാടനാണ് എൽഡിഎഫ് സ്ഥാനാർഥി.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT