Kerala

കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; ഡിവൈഎഫ്ഐ-പൊലീസ് കയ്യാങ്കളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. കണ്ണൂരിലാണ് ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവർണർക്കെതിരെയാണ് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്ത് കൊണ്ടുപോയ എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് വാഹനത്തിൻ്റെ ചാവി ഊരിയൊടുത്തു. ഇതേ തുടർന്ന് സ്ഥലത്ത് പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായി. എസ്എഫ്ഐ പ്രവർത്തകർ ഗവർണക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചുവെന്ന് എസ്എഫ്ഐ ആരോപിച്ചു. കണ്ണൂരിൽ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്നാണ് എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെയായിരുന്നു ഗവർണക്കെതിരെ എസ്എഫ്ഐ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്നത്. ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം മാസങ്ങളായി എസ്എഫ്ഐ തുടർന്നു കൊണ്ടിരിക്കുകയാണ്. ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചതിൻ്റെ പേരിൽ നിരവധി എസ്എഫ്ഐ പ്രവർത്തകർ ജയിലിലായിരുന്നു. കഴിഞ്ഞ ദിവസം തൃശ്ശൂരും ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്ഐ നടത്തിയിരുന്നു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT