Kerala

സെനറ്റ് യോ​ഗത്തിന് പോകാൻ ഞാൻ ചുമതലപ്പെടുത്തിയില്ല, മന്ത്രി മിനിമം മര്യാദ പോലും കാണിച്ചില്ല: ​ഗവർണർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് യോ​ഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക്‌ അധികാരമില്ലെന്ന് ​ഗവർണർ ആവർത്തിച്ചു. യൂണിവേഴ്‌സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ലെന്നും ​ഗവർണർ കുറ്റപ്പെടുത്തി

മന്ത്രിക്ക് കോടതിയോട് ബഹുമാനമില്ല. തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമല്ല. എസ്എഫ്ഐയും പിഎഫ്ഐയും ചേർന്നാണ് പ്രതിഷേധിക്കുന്നത്. എസ്എഫ്ഐ - പിഎഫ്ഐ സഖ്യമാണ് നിലവിലുള്ളത്. നിലമേലിൽ അറസ്റ്റ് ചെയ്തവരിൽ ഏഴുപേർ പിഎഫ്ഐ പ്രവർത്തകരാണ്.സർക്കാർ നിരോധിത സംഘടനയെ ഉപയോഗിച്ച് തന്നെ നേരിടുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് തനിക്കു ലഭിച്ചു.

സെനറ്റ് യോ​ഗത്തിൽ പങ്കെടുത്ത മന്ത്രിയുടെ നടപടി നിയമവിരുദ്ധമാണ്. മന്ത്രിയെ താൻ ചുമതലപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി ഉത്തരവ് മന്ത്രി ലംഘിച്ചു. കോടതി വിധിക്ക് പുല്ലുവിലയാണ് മന്ത്രി നൽകിയതെന്നും ​ഗവർണർ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം നടന്ന കേരളസര്‍വകലാശാല സെനറ്റ് യോഗത്തില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കിയെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് രാവിലെ മന്ത്രി ആര്‍ ബിന്ദു മറുപടി പറഞ്ഞിരുന്നു. പ്രശ്‌നക്കാരെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്നാണ് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ആരാണെന്നത് എല്ലാവര്‍ക്കും അറിയാമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു. സെനറ്റ് യോഗത്തില്‍ ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കിയതായി അറിഞ്ഞുവെന്നും അത് ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നുമാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT