Kerala

ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക് കമന്റ്; ഷൈജ ആണ്ടവനെ ചോദ്യം ചെയ്തു, ബുധനാഴ്ച പൊലീസ് സ്റ്റേഷനിലെത്തണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത് ആരെയും അവഹേളിക്കാനല്ലെന്ന് കോഴിക്കോട് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ്റെ മൊഴി. കുന്നമംഗലം പൊലീസാണ് ഷൈജ ആണ്ടവനെ ചാത്തമംഗലത്തെ വീട്ടിലെത്തി ചോദ്യം ചെയ്തത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മറ്റന്നാൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഷൈജ ആണ്ടവന് നിർദേശം നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഷൈജ ആണ്ടവനെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തെങ്കിലും പൊലീസ് നടപടി വൈകുന്നതിൽ വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലായിരുന്നു പൊലീസ് ചോദ്യം ചെയ്യൽ. ഒരു മണിക്കൂറോളം ചോദ്യം ചെയ്ത പൊലീസ് അടുത്ത ദിവസം നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു. കമൻ്റിട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ മൊഴി നൽകി.

മാധ്യമങ്ങളോട് പ്രതികരിക്കാൻ ഷൈജ ആണ്ടവൻ തയ്യാറായില്ല. സംഭവത്തിൽ എൻഐടി അധികൃതരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ അഭിമാനിക്കുന്നുവെന്നായിരുന്നു ഷൈജ ആണ്ടവൻ്റെ വിവാദ കമൻ്റ്.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

SCROLL FOR NEXT