Kerala

അജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഞായറാഴ്ച

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജീഷിന്റെ മൃതദേഹം പടമലയിലെ വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്കാരം ഞായറാഴ്ച നടക്കും.

കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കാൻ തീരുമാനമായി. അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച്ചയും ബാക്കി അഞ്ച് ലക്ഷം രൂപ കുടുംബം നിര്‍ദേശിക്കുന്ന നോമിനിക്ക് അടുത്ത മന്ത്രിസഭാ യോഗം അംഗീകരിച്ച ശേഷം ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കാനുമാണ് തീരുമാനം. 50 ലക്ഷം രൂപ നല്‍കണമെന്നാണ് സര്‍വ്വകക്ഷിയോഗത്തില്‍ കുടുംബം ആവശ്യപ്പെട്ടത്.

എന്നാല്‍ ബാക്കി 40 ലക്ഷം രൂപ നല്‍കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ മാത്രമേ തീരുമാനമുണ്ടാകൂ. സര്‍ക്കാരിലേക്ക് അനൂകൂലശുപാര്‍ശ ഇത് സംബന്ധിച്ച് നല്‍കും. അജിയുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി അറിയിച്ചിട്ടുണ്ട്. ഭാര്യക്ക് സ്ഥിരം ജോലി നല്‍കുമെന്നും യോഗത്തില്‍ ഉറപ്പ് നല്‍കി.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT