Kerala

മാവേലിക്കര പിടിക്കാൻ കോൺഗ്രസിന് കൊടിക്കുന്നിൽ?; കൊടി താഴ്ത്താൻ ആരൊക്കെ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് മാവേലിക്കര ലോക്സഭാ മണ്ഡലം. കൃത്യമായ വലതുപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്ന് എന്ന് ഉറപ്പിച്ച് പറയാം. സംവരണ മണ്ഡലം കൂടിയായ മാവേലിക്കരയിലെ പോരാട്ടം അത്ര കനക്കില്ല എന്നാണ് ചരിത്രം പറയുന്നത്.

സാധ്യതാപട്ടിക ഇങ്ങനെ

കൊടിക്കുന്നിൽ സുരേഷ് പലതവണ കൊടിപാറിച്ച മാവേലിക്കരയിൽ മറ്റൊരാളെ പരീക്ഷിക്കാൻ തത്ക്കാലം കോൺ​ഗ്രസ് മുതിരുന്നില്ല. കൊടിക്കുന്നിലിന്റെ ജനകീയത വോട്ടാക്കി മണ്ഡലം നിലനിർത്താമെന്ന് തന്നെയാണ് കോൺ​ഗ്രസ് കരുതുന്നത്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കൊടിക്കുന്നിലും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഹാട്രിക് വിജയത്തിന് ശേഷമുള്ള നാലാമങ്കത്തിനാകും കൊടിക്കുന്നിൽ ഇറങ്ങുക.

കൊടിക്കുന്നിലെ മലർത്തിയടിക്കാൻ ഇടതുപക്ഷം രം​ഗത്തിറക്കുന്നത് ആരെയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഘടകകക്ഷിയായ സിപിഐയ്ക്കാണ് ഇവിടെ ഇടതു സീറ്റ്. എ ഐ വൈ എഫ് നേതാവും കൃഷിവകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ അ‍‍ഡ്വ സി എ അരുൺകുമാറിന്റെ പേരാണ് സാധ്യതാപട്ടികയിലുള്ളത്. അഡ്വ പന്തളം പ്രതാപൻ, പി സുധീർ, തഴവ സഹദേവൻ തുടങ്ങിയവരുടെ പേരാണ് എൻഡിഎയിൽ നിന്ന് ഉയരുന്നത്.

വലത്തേക്ക് തിരിയുന്ന മാവേലിക്കര

1962-ൽ രൂപീകരിച്ച മണ്ഡലത്തിൽ ആകെ ഇടതുകൊടി പാറിച്ചത് 2004ൽ മാത്രം. അന്ന് സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന സി എസ് സുജാത പരാജയപ്പെടുത്തിയത് രമേശ് ചെന്നിത്തലയെയാണ്. പീന്നീട് 2008-ൽ മണ്ഡലം പുനർനിർണയിച്ചു. സംവരണ മണ്ഡലമായി. പിന്നീടിങ്ങോട്ട് കൊടിക്കുന്നിൽ സുരേഷിന്റെ സ്വന്തം മണ്ഡലമായി. ചിറ്റയം ഗോപകുമാറും ബി ഡി ജെ എസിലെ തഴവ സഹദേവനുമായിരുന്നു കഴിഞ്ഞ തവണ മുഖ്യ എതിരാളികൾ. കോൺ​ഗ്രസിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ചരിത്രമാണ് മാവേലിക്കരയ്ക്കുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പുകളിലാകട്ടെ ഇടതുപക്ഷത്തെ വ്യക്തമായി തുണക്കുകയും ചെയ്യുന്നു മാവേലിക്കര.

എന്നാൽ ഇക്കുറി പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും സംഘടനാ പ്രശ്നങ്ങളും കോൺഗ്രസിനെ ഇവിടെ പ്രതിരോധത്തിലാക്കുന്നു. മത്സരരംഗത്തേക്ക് കടക്കാൻ കൊടിക്കുന്നിൽ സുരേഷിന് ആ ആശങ്കയുമുണ്ട്. മത്സരരംഗത്ത് നിന്ന് മാറി സംസ്ഥാന രാഷ്ട്രീയ രംഗത്തേക്ക് കടക്കണമെന്ന ആഗ്രഹവും കൊടിക്കുന്നിൽ സുരേഷ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ സിറ്റിങ് എംപിമാരെ വീണ്ടും മത്സരിപ്പിക്കുക എന്ന യുഡിഎഫ് അജണ്ടയാണ് കൊടിക്കുന്നിലിന് ഇവിടെ നറുക്ക് വീഴാൻ കാരണമാകുക.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT