Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം: പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് എഐസിസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. പേരുകള്‍ നിര്‍ദേശിക്കാന്‍ എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കാം.

ലോക്‌സഭാ മണ്ഡലങ്ങളില്‍ 16 സീറ്റുകളിലും പേരുകള്‍ നിര്‍ദേശിക്കാം. നേതാക്കള്‍ നല്‍കുന്ന പേരുകള്‍ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക ഹൈക്കമാന്റ് ആയിരിക്കും.

ഈ മാസം 15ന് മുമ്പ് അഭിപ്രായങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്‌ക്രീനിങ് കമ്മിറ്റിയുടെ ആദ്യ യോഗം 15ന് ഡല്‍ഹിയില്‍ ചേരും. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപസമിതി കൂടിയാലോചന നടത്തി. പ്രതിപക്ഷ നേതാവിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി സാധ്യത ഉള്‍പ്പടെ ഉപസമിതിയില്‍ ചര്‍ച്ചയായി.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT