Kerala

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. കേസ് മെയ് ഒന്നിന് പരിഗണിക്കുന്നതിനായാണ് മാറ്റിയത്. ഇത് 38ാം തവണയാണ് കേസ് പരിഗണിക്കുന്നതിനായി മാറ്റുന്നത്. കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ വിചാരണ കോടതി വിധിക്കെതിരായ അപ്പീലായിരുന്നു സുപ്രീകോടതി പരിഗണനയിലുണ്ടായിരുന്നത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഞ്ച് വര്‍ഷത്തിനിടെ നിരവധി തവണ ഹര്‍ജി സുപ്രീംകോടതയുടെ പരിഗണനയില്‍ വന്നുവെങ്കിലും ഇതുവരെയും കേസില്‍ വിശദമായ വാദം കേട്ടിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ 31ന് കോടതിയില്‍ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു. കഴിഞ്ഞ നാല് തവണ സിബിഐയുടെ ആവശ്യപ്രകാരമാണ് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്. പിണറായി വിജയന്‍ വിചാരണ നേരിടുന്നതിന് മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതിയ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി 2017 ഒക്ടോബറില്‍ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിസ് എന്നിവരെയാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയത്.

'ഇന്നലെ വന്നവർ 20 വർഷമായി പ്രവർത്തിക്കുന്ന എന്നെ ബിജെപി ഏജന്റായി മുദ്രകുത്തി'; സ്വാതി മലിവാൾ

'രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

മദ്യനയ അഴിമതികേസ്; കെജ്‌രിവാളിനെയും ആപ്പിനെയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

SCROLL FOR NEXT