Kerala

ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കും: ശ്രീകുമാരൻ തമ്പി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ ക്ലീഷേ എന്ന് പറഞ്ഞ് അപമാനിച്ച പാട്ട് ഹിറ്റാക്കി കാണിക്കുമെന്ന് കവി ശ്രീകുമാരൻ തമ്പി. രണ്ട് മാസത്തിനകം പാട്ട് റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രസിദ്ധീകരിക്കും. ജനങ്ങൾ പാട്ട് അം​ഗീകരിക്കുമെന്നതിൽ ഒരു സംശയവുമില്ല. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി ഒരു രചനയും നടത്താൻ തയ്യാറല്ലെന്നും, അവരിൽ നിന്ന് ഒരു അവാർഡ് പോലും സ്വീകരിക്കില്ലെന്നും ശ്രീകുമാരൻ തമ്പി റിപ്പോർട്ടറിനോട് പറഞ്ഞു.

വിവാദങ്ങൾക്കിടെ, കേരള​ഗാനം പാട്ട് പാടികൊണ്ടായിരുന്നു ശ്രീകുമാരൻ തമ്പിയുടെ മറുപടി. സച്ചിദാനന്ദൻ ക്ലീഷേ എന്ന് പറഞ്ഞ കവിതയിലെ, പദങ്ങൾ എണ്ണി എണ്ണി പറഞ്ഞ ശ്രീകുമാരൻ തമ്പി ഇതിലെ അം​ഗീകരിക്കാൻ കഴിയാത്ത പദം ഏതെന്ന് വ്യകതമാക്കണമെന്നും പറയുന്നു. എഴുതി നൽകിയ കവിതയ്ക്ക് സാഹിത്യ അക്കാദമി കമ്മിറ്റിയുടെ അപ്പ്രൂവൽ വാങ്ങേണ്ട ​ഗതികേടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

തന്റെ പാട്ടിനെ വിമർശിച്ച സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത 'അന്താരാഷ്ട്ര കവി' ആണെന്നും ശ്രീകുമാരൻ തമ്പി പരിഹസിച്ചു. എന്തിരുന്നാലും പാട്ട് അധികം വൈകാതെ യൂട്യൂബില്‍ വരുന്നതോടെ പാട്ടിന്റെ സൗ​ന്ദര്യം ജനങ്ങൾ തീരുമാനിക്കട്ടെ എന്നാണ് ശ്രീകുമാരൻ തമ്പിയുടെ നിലപാട്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT