Kerala

കായംകുളത്ത് സിപിഐഎമ്മിൽ വീണ്ടും വിഭാഗീയത; ഏരിയ സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും എതിരെ ആരോപണം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: കായംകുളത്തെ സിപിഐഎം വിഭാഗീയതയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലുകൾക്കും ഫലമില്ല. ഏരിയ സെക്രട്ടറി കെ പി അരവിന്ദാക്ഷനും ജില്ലാ സെക്രട്ടറി ആർ നാസറിനും എതിരെ വീണ്ടും ആരോപണവുമായി ഒരു വിഭാഗം വീണ്ടും രംഗത്ത് വന്നു. വിവാദ വ്യവസായി കരിമണൽ കർത്തയുമായി ഏരിയ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നും ജില്ലാ സെക്രട്ടറി ഇതിനെ പിന്തുണയ്ക്കുന്നുവെന്നുമാണ് ആരോപണം. ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ പാർട്ടി നടപടി എടുത്ത് പുറത്താക്കിയവരെന്നും വ്യാജ പ്രചാരണങ്ങളെ മുഖവിലക്ക് എടുക്കുന്നില്ലെന്നും പി അരവിന്ദാക്ഷൻ റിപ്പോർട്ടറിനോട് വ്യക്തമാക്കി.

കായംകുളത്തിൻ്റെ വിപ്ലവമെന്ന ഫേസ്ബുക്ക് പേജിൽ ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷനും ജില്ലാ സെക്രട്ടറി ആർ നാസറിനും എതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇടവേളക്ക് ശേഷം പ്രദേശത്തെ വിഭാഗീയത ശക്തമാകുന്നുവെന്നുള്ള സൂചനകൾ പുറത്ത് വരുന്നത്. വിവാദ വ്യവസായി കരിമണൽ കർത്തയുമായ പാർട്ടി ഏരിയ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നും ജില്ലാ സെക്രട്ടറി ഇതിനെ പിന്തുണയ്ക്കുന്നു എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലെ പ്രധാന ആരോപണം. ലക്ഷക്കണക്കിന് രൂപ നൽകി കർത്ത അരവിന്ദാക്ഷനെ സഹായിച്ചുവെന്നും മാഫിയ-പലിശ സംഘങ്ങളുമായി ഏരിയ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനം നടത്തുന്ന അരവിന്ദാക്ഷനെ ജില്ലാ സെക്രട്ടറി പിന്തുണക്കുന്ന സാഹചര്യത്തിൽ പാർട്ടി ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും കായംകുളത്തിൻ്റെ വിപ്ലവം പേജിലൂടെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിനെയും ആരോപണങ്ങൾക്ക് പിന്നിൽ ഉള്ളവരെയും പി അരവിന്ദാക്ഷൻ തള്ളിപ്പറഞ്ഞു.

തനിക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്നത് ആദ്യമായിട്ടല്ല, വ്യക്തിവിരോധം തീർക്കാൻ ഉന്നയിക്കുന്ന ആരോപണങ്ങളെ മുഖവിലക്ക് എടുക്കുന്നില്ല . വ്യാജ പ്രചാരണം നടത്തുന്ന ആളുകളെ തിരിച്ചറിയാമെന്നും പാർട്ടി അച്ചടക്ക നടപടി പുറത്താക്കിയവരാണ് ഇതിന് പിന്നിലെന്നും പി ആരവിന്ദാക്ഷൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ഏറ്റവും ശക്തമായ പാർട്ടി കമ്മറ്റി അയിരുന്നിട്ടും കായംകുളത്തെ വിഭാഗീയത എല്ലാ കാലത്തും സിപിഐഎം സംസ്ഥാന നേതൃത്വത്തിന് തലവേദനയാണ്. കായംകുളത്തിന്റെ വിപ്ലവം , ചെമ്പട കായംകുളം തുടങ്ങിയ ഫേസ്ബുക്ക് പേജുകൾ ഉപയോഗിച്ച് വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമായതോടെ മാസങ്ങൾക്ക് മുൻപ് പാർട്ടി നേതൃത്വം ഇടപെട്ട് കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളും താക്കീതുകളും മറികടന്നാണ് ഇപ്പോൾ വീണ്ടും പ്രദേശത്തെ വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമാവുന്നത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT