Kerala

'പ്രവാസികളെ ദ്രോഹിക്കുന്ന പ്രവണത എയർ ഇന്ത്യക്കുണ്ട്';കരിപ്പൂരിലെ നിരക്ക് വർധനവിൽ വിമർ‌ശിച്ച് മന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ വിമർശനവുമായി സംസ്ഥാന ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. വിമാനക്കമ്പനികളുടെ നടപടി ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് എയർഇന്ത്യ അധികൃതരോട് സംസാരിച്ചു. പരിശോധിക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ട്. പ്രവാസികളെ ദ്രോഹിക്കുന്ന പ്രവണത എയർ ഇന്ത്യക്കുണ്ട്. പ്രവാസികളോടും, ഹജ്ജ് തീർത്ഥാടകരോടുമുള്ള നയത്തിൽ എയർ ഇന്ത്യ മാറ്റം വരുത്തണമെന്നും മന്ത്രി വിമർ‌ശിച്ചു.

ഓപ്പറേറ്റിങ്ങ് ചാർജ് കൂടുതലാണെന്ന വിമാനക്കമ്പനികളുടെ വാദം ശരിയല്ല. ഇക്കാര്യം കേന്ദ്രമന്ത്രിമാരെയും അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഹജ്ജ് തീർത്ഥാടനം നടക്കണമെന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആഗ്രഹിക്കുന്നത്. ഹജ്ജ് തീർത്ഥാടകരെപോലും കൊള്ളയടിച്ചാൽ ജനം ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവർ വിമാന ടിക്കറ്റ് നിരക്കായി അധികം നൽകേണ്ടത് 79,000 രൂപയാണ്. കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ നിരക്ക് കുറഞ്ഞപ്പോൾ കരിപ്പൂരിൽ വിമാനക്കമ്പനി 45,000 രൂപയായി ഉയർത്തി. കഴിഞ്ഞ 18 ന് ആണ് വിമാനക്കമ്പനികളുടെ ടെൻഡർ‌ തുറന്നത്. ഔദ്യോ​ഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കൊച്ചിയിലും കണ്ണൂരിലും സൗദി എയർലൈൻസും കരിപ്പൂരിൽ എയർ ഇന്ത്യയുമാണ് കരാർ നേടിയത്.

ഒരു യാത്രക്കാരന് 1.65 ലക്ഷം നിരക്കിലാണ് കരിപ്പൂരിൽ എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക്. അതേസമയം കൊച്ചിയിലും കണ്ണൂരിലും 86,000 രൂപ തോതിലാണ് സൗദി എയർലൈൻസ് ടെൻഡർ നൽകിയത്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT