Kerala

പ്രതിസന്ധിയില്‍ ഒപ്പം നിന്ന നേതാവ്; ടി എച്ചിന്‍റെ വിയോഗം പാര്‍ട്ടിക്ക് കനത്ത നഷ്ടമെന്ന് മുല്ലപ്പള്ളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ടി എച്ച് മുസ്തഫയുടെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നഷ്ടമെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന നേതാവാണ് ടി എച്ച് മുസ്തഫ. കോണ്‍ഗ്രസില്‍ വലിയ ശൂന്യതയാണ് ഉണ്ടായത്. വ്യക്തിപരമായി തനിക്ക് സഹോദരനെയാണ് നഷ്ടമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു.

എക്‌സാലോജിക് വിഷയത്തിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്ക് പിണറായി വിജയനെ കാണുമ്പോള്‍ മുട്ടിടിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രാഥമികമായി പോലും ചോദ്യം ചെയ്യല്‍ നടന്നില്ല. അന്വേഷണം ക്യത്യമായി നടക്കുമോയെന്ന് സംശയമുണ്ട്. സംഭാവന സ്വീകരിച്ചതാണെങ്കില്‍ അതിന് കണക്ക് വേണം. തിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍ സി പി ഐ എമ്മും ബി ജെ പിയും ധാരണയായി ഒരു പാലമുണ്ടാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് സീറ്റ് ചോദിക്കാന്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മുല്ലപ്പളി രാമചന്ദ്രന്‍ പറഞ്ഞു. എം.ടിയുടെ പ്രസംഗം രാഷ്ട്രീയ രംഗത്തെ അധഃപതനത്തെകുറിച്ചാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT