Kerala

പ്രൊഫസർ എം കെ സാനു എഴുതിയ 'മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം'; പുസ്തകം പ്രകാശനം ചെയ്‌തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: പ്രൊഫസർ എം കെ സാനു എഴുതിയ 'മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം' കൊച്ചിയിൽ പ്രകാശനം ചെയ്‌തു. സംവിധായകൻ സത്യൻ അന്തിക്കാട് സംഗീത സംവിധായകൻ എം ജയചന്ദ്രന് നൽകിയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. ആദ്യ പ്രതി മോഹൻലാൽ അമൃത ചീഫ് പ്രോജക്ട് കൺട്രോളർ സുരേഷ്‌കുമാറിന് നൽകി.

എം കെ സാനുവിന്റെ പേരിലുള്ള പുരസ്കാരം എം ടി വാസുദേവൻ നായർക്ക് അദ്ദേഹത്തിന്റെ അഭാവത്തിൽ മോഹൻലാൽ സമർപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് എംടിയുടെ ശബ്ദസന്ദേശം എത്തിയിരുന്നു. പുരസ്കാരം എംടിയുടെ കോഴിക്കോടുള്ള വീട്ടിൽ എത്തിക്കും.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന ചടങ്ങിൽ അമൃതയിലെ ന്യൂറോവിഭാഗം മേധാവി ഡോ. ആനന്ദ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ എം കെ സാനു പുസ്‌തകാവലോകനം നടത്തി. തോമസ് ഡൊമനിക് പുസ്‌തക പരിചയം നടത്തി.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്; പ്രിയങ്ക ഗാന്ധി

മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും; 21ന് ഖബറടക്കം

അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം ക‍ർശന നി‍ർദ്ദേശത്തോടെ

SCROLL FOR NEXT