Kerala

'ഒ രാജഗോപാല്‍ പാര്‍ട്ടിയെ പേടിച്ച് തിരുത്തിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കാര്യം'; ശശി തരൂര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ബിജെപി നേതാവ് ഒ രാജഗോപാല്‍ തന്നെ കുറിച്ച് പറഞ്ഞത് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണെന്ന് ശശി തരൂര്‍ എംപി. അങ്ങനെ ആണ് അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

എന്നും പരസ്പരം ബഹുമാനിക്കുന്നവരാ. പ്രായം കൊണ്ടും വളരെ സീനിയര്‍. സന്യാസ ജീവിതം നയിക്കുന്ന ആള്‍. അത്ര മാത്രമേ താന്‍ കാണുന്നുള്ളൂ. അതില്‍ രാഷ്ട്രീയമില്ല. പിന്നെ പാര്‍ട്ടിയെ പേടിച്ച് അദ്ദേഹം തിരുത്തിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കാര്യമെന്നും ശശി തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ നിലവിലെ എംപിയായ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ഒ രാജഗോപാല്‍ പറഞ്ഞത്. തിരുവനന്തപുരത്തെ ജനങ്ങളെ ശശി തരൂര്‍ സ്വാധീനിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ശശി തരൂരും പങ്കെടുത്ത ചടങ്ങിലായിരുന്നു ഒ രാജഗോപാലിന്റെ പരാമര്‍ശം.

പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ശശി തരൂരിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് രാജഗോപാല്‍ വിശദീകരിച്ചിരുന്നു.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT