Kerala

ആശുപത്രികളിൽ മരുന്നില്ല എന്നത്‌ അടിസ്ഥാനരഹിതമായ ആരോപണം, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല: ആരോഗ്യമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സര്‍ക്കാർ ആശുപത്രികളിൽ മരുന്നില്ല എന്നത്‌ അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആളുകളുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു പരാതി ഇല്ലെന്നും ഇക്കാര്യം നിരന്തരം മോണിറ്റർ ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിസ്റ്റമാറ്റിക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം 627 കോടി രൂപയുടെ മരുന്നുകൾ ഇതുവരെ വാങ്ങിയിട്ടുണ്ട്. മരുന്ന് ധാരാളമായി സ്റ്റോക്കുണ്ട്. 20 ശതമാനത്തിലധികം മരുന്നുകൾ കൂടുതലായി ചോദിക്കണമെന്ന് ആശുപത്രികളോട് പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. രോഗികളുടെ എണ്ണം കൂടുന്നത് പ്രശ്നമാണ്. ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരുന്ന് വാങ്ങാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാല്‍ നാഷ്ണൽ ഹെൽത്ത് മിഷന്റെ പദ്ധതികൾ താളം തെറ്റുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നാഷ്ണൽ ഹെൽത്ത് മിഷൻ പദ്ധതികൾക്ക് 60% കേന്ദ്ര ഫണ്ടും 40% സംസ്ഥാന ഫണ്ടും ആണ് ഉപയോഗിക്കുന്നത്. 826 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ളത്. ഇത് സംബന്ധിച്ച് കേന്ദ്രവുമായി സംസാരിച്ചപ്പോള്‍ ബ്രാൻഡിങ് വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ ബ്രാൻഡിങ് പൂർത്തിയായിട്ടും പണം നൽകുന്നില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റണമെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ ആവശ്യം. ആയുഷ്‌മാൻ ആരോഗ്യ മന്ദിർ എന്ന് പേരിടണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത് ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫെഡറൽ സംവിധാനത്തിന് അനഭിലഷണീയമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ നടപടി സ്വീകരിക്കും മെഡിക്കൽ സ്റ്റോറുകൾ വഴി ഇനി ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ നൽകില്ല. കുറിപ്പടി ഇല്ലാതെ നൽകിയാൽ കർശന നടപടി സ്വീകരിക്കും. ഫാർമസികളുടെയും മെഡിക്കൽ സ്റ്റോറുകളുടെയും ലൈസൻസ് റദ്ദാക്കും. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കും വിവരം നൽകാമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT