Kerala

കുട്ടികളെ ചേർത്തുപിടിച്ച് എം എ യൂസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൊടുപുഴ: പതിമൂന്ന് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടി കർഷകർക്ക് സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കുടുംബത്തിന് പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും 13 പശുക്കൾ ചത്തത്. അഞ്ച് പശുക്കളുടെ നില ഗുരുതമായി തുടരുകയാണ്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞതിന് പിന്നാലെയാണ് യൂസഫലിയുടെ ഇടപെടല്‍.

പത്ത് പശുക്കളെ വാങ്ങാനുള്ള അഞ്ച് ലക്ഷം രൂപ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ രജിത് രാധാകൃഷ്ണന്‍, വി ആർ പീതാംബരന്‍, എൻ ബി സ്വരാജ് എന്നിവര്‍ വീട്ടിലെത്തി കൈമാറി. നടൻ ജയറാമാണ് കുട്ടികൾക്ക് സഹായവുമായി ആദ്യം എത്തിയത്. പൃഥ്വിരാജ്, മമ്മൂട്ടി എന്നിവരും കുട്ടികൾക്ക് സഹായം നൽകി.

കപ്പതൊണ്ട് കഴിച്ചതാണ് പശുക്കളുടെ മരണത്തിന് കാരണമെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയാണ് മാത്യു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT