Kerala

മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുന്നു, അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണം;വിമർശിച്ച് മന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ട എസ് വൈ എസ് നേതാവ് അബ്​ദുൽ ഹമീദ്​ ഫൈസി അമ്പലക്കടവിനെ വിമർശിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. മതസൗഹാർദത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ക്രിസ്മസ് ആഘോഷത്തിൽ നിന്ന് വിട്ടുനിൽക്കാൻ പറയാൻ എന്ത് അവകാശമാണുളളതെന്നും മന്ത്രി വി അബ്ദുറഹ്മാൻ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അബ്​ദുൽ ഹമീദ്​ ഫൈസി അമ്പലക്കടവിന്റെ പരാമർശം. ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്‍റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്​ലിം സമുദായത്തിലേക്ക്​ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു അബ്​ദുൽ ഹമീദ്​ ഫൈസിയുടെ പരാമർശം.

ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കൽ തെറ്റും, മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണെന്നും അബ്​ദുൽ ഹമീദ്​ ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. മിശ്രവിവാഹ വിഷയത്തിൽ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയേയും മന്ത്രി‌ വി അബ്ദുറഹിമാൻ വിമർശിച്ചു.

ഹൃദയങ്ങളിലാണ് ദൈവം വസിക്കുന്നത്, അവിടെ സ്നേഹമുണ്ടാകുന്നതിൽ തെറ്റില്ലെന്ന് നാസർ‌ ഫൈസിയെ വിമർശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഐഎമ്മും ഡിവൈഎഫ്ഐയുമാണ് ഇതിന് പിന്നിലെന്നുമായിരുന്നു കൂടത്തായിയുടെ വിവാദ പ്രസ്താവന. മതസൗഹാർദം തകർക്കുന്ന പ്രസ്താവനകൾ നടത്തിയാൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

SCROLL FOR NEXT