Kerala

റിപ്പോർട്ടർ ടിവി വാർത്താ സംഘത്തെ ആക്രമിച്ച സംഭവം; അഞ്ചു പേർ അറസ്റ്റിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൽപ്പറ്റ: പനമരത്ത് റിപ്പോർട്ടർ ടിവി വാർത്ത സംഘത്തെ ആക്രമിച്ചതിൽ അഞ്ചു പേർ അറസ്റ്റിൽ. സാദിഖ് ബനാത്ത്കണ്ടി, കെ ടി നൗഫൽ, നൗഷാദ് പുളിയന്തട, റിയാസ് തിരുവാൾ, ഫൈസൽ വാഴയിൽ എന്നിവരാണ് അറസ്റ്റിലായത്. പനമരം സിഐ സിജിത്തും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

നാലു പേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചെറുപുഴ പാലത്തിന് സമീപം തണ്ണീര്‍ത്തടം നികത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ആയിരുന്നു ആക്രമണം. സംഘം റിപ്പോർട്ടറേയും ക്യാമറാമാനെയും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ റിപ്പോര്‍ട്ടര്‍ ദീപക് മോഹന്‍, ക്യാമറമാന്‍ അബു താഹിര്‍, ഡ്രൈവര്‍ മുജീബ് എന്നിവര്‍ക്ക് പരിക്കേറ്റു. മൂവരും പനമരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

SCROLL FOR NEXT