Kerala

'നവകേരള സദസ്സ് പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യം, കേരളത്തെ കലാപഭൂമിയാക്കി'; വി എം സുധീരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: നവകേരള സദസ്സ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. സദസ്സിൽ സ്വീകരിച്ച പരാതികളിൽ നേരിയ ശതമാനം മാത്രമാണ് പരിഹരിക്കപ്പെടുന്നത്. നവകേരള സദസ്സ് കേരളത്തെ കലാപ ഭൂമിയാക്കിയെന്നും വി എം സുധീരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഗൺമാൻ പ്രതിഷേധിച്ചവരെ തെരുവ് ഗുണ്ടകളാക്കി. രാഷ്ട്രീയ എതിർ ചേരിയിൽ നിൽക്കുന്നവരെ അണികളെ വിട്ടു അടിച്ച് അമർത്തുന്നത് തെറ്റാണെന്നും കേരളം ഫാസിസ്റ്റ് ശൈലിയിലേയ്ക്ക് മാറിയിരിക്കുന്നുവെന്നും സുധീരൻ പറഞ്ഞു. കേരളത്തെ കലാപത്തിലേക്ക് എത്തിച്ചത് മുഖ്യമന്ത്രിയുടെ നിലപാടാണ്. അക്രമത്തിനു പച്ചക്കൊടി വീശുകയാണ് പിണറായി വിജയൻ ചെയ്തത്. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും വി എം സുധീരൻ പറഞ്ഞു.

നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോർട്ട് ചെയ്തത മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത പൊലീസ് നടപെടിയെയും വി എം സുധീരൻ വിമർശിച്ചു. സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെയാണ് കേസെടുത്തതെന്നും മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസമില്ലെന്നും സുധീരൻ അഭിപ്രായപ്പെട്ടു.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT