Kerala

ഭിന്നശേഷിക്കാരനായ യൂത്ത്കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് അജിമോൻ കണ്ടല്ലൂരിനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എഐസിസി അംഗം ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് കേസെടുത്തത്. അജിമോൻ കണ്ടല്ലൂരിന് മർദ്ദനമേറ്റ സംഭവം ചൂണ്ടിക്കാട്ടി 19 നാണ് ജോൺസൺ പരാതി നൽകിയത്

ആക്രമണവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കെതിരെ നേരത്തെ അജിമോൻ രംഗത്ത് വന്നിരുന്നു. വി വസീഫിനും എംഎൽഎ ഗണേഷ് കുമാറിനും എതിരെയായിരുന്നു അജിമോൻ കണ്ടല്ലൂരിൻ്റെ പ്രതികരണം. താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നാണ് വസീഫ് പ്രചരിപ്പിക്കുന്നത്. തന്നെ രക്തസാക്ഷിയാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു എന്ന് ഗണേഷ് കുമാർ പറഞ്ഞു. ഇരുവരും പ്രതികരിച്ചത് പിണറായി വിജയനെ സന്തോഷിപ്പിക്കാൻ. തനിക്കെതിരായ മർദ്ദനത്തെ ന്യായീകരിച്ച് പൊളിറ്റിക്കൽ ഗ്രാഫ് ഉയർത്താൻ ശ്രമിക്കുന്നുവെന്നും അജിമോൻ പരിഹസിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ മർദ്ദിച്ചു എന്നത് വസ്തുത. ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചു , പുറത്തു വന്നത് ഒരാൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാത്രം. പോലീസ് ഇതുവരെ കേസെടുത്തത് ഒരാൾക്കെതിരെ മാത്രം , ഇയാളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സമ്മർദ്ദം മൂലമാണെന്നും അജിമോൻ ആരോപിച്ചു. തനിക്ക് നേരിടേണ്ടിവന്ന മർദ്ദനം വൈകാരിക വിഷയമായി മാറ്റിയെടുക്കേണ്ട ആവശ്യം കോൺഗ്രസിന് ഇല്ലെന്നും അജിമോൻ കണ്ടല്ലൂർ പറഞ്ഞു.

കായംകുളത്തെ യോഗം പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുന്നതിനിടെയാണ് അജിമോന്‍ കരിങ്കൊടി കാട്ടിയത്. അജിമോനെ ഡിവൈഎഫ്ഐ പ്രവർത്തകൻ ചവിട്ടുന്ന ദൃശ്യവും പൊലീസ് അജിമോനെ എടുത്ത് റോഡിൽ നിന്ന് മാറ്റുന്ന ദൃശ്യവും പുറത്തുവന്നിരുന്നു. സംഭവത്തിൽ ഭരണിക്കാവ് സ്വദേശിയായ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT