Kerala

മുഖ്യമന്ത്രിക്ക് നേരെ രാത്രിയിലും കരിങ്കൊടി; പാറശാലയിൽ പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരുമായി സംഘർഷം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ രാത്രിയിലും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരത്ത് പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബസിന് നേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധത്തിനിടെ പാറശാലയിൽ പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. വെള്ളായണി ജം​ഗ്ഷനിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും തമ്മിലും സംഘര്‍ഷമുണ്ടായി.

നെയ്യാറ്റിൻകരയിൽ കരിങ്കൊടി കാണിക്കുന്നതിനിടെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ യുവമോർച്ച പ്രവർത്തകർ മര്‍ദ്ദിച്ചു. പാറശ്ശാല പരശുവയ്ക്കലിലാണ് യുവമോർച്ച പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടിയത്. കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പിന്നാലെ നെയ്യാറ്റിൻകരയിൽ ബിജെപി പാർട്ടി ഓഫീസിനു നേരെ കല്ലേറുണ്ടായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT