Kerala

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം പുറത്ത്; ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ലക്ഷദ്വീപിൽ മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കാൻ തീരുമാനം. ലക്ഷദ്വീപില്‍ ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രമാണ് ഉണ്ടാകുക. സിബിഎസ്ഇ സിലബസ് പ്രകാരമായിരിക്കും ഒന്നാം ക്ലാസ് പ്രവേശനം. എസ് സി ഇ ആര്‍ ടി കേരള മലയാളം മീഡിയം ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും. മലയാളം ഐച്ഛിക വിഷയമായി പഠിക്കാം, അറബി ഭാഷ സ്കൂളുകളും ഉണ്ടാവില്ല. നിലവിലെ രണ്ട് മുതൽ എട്ട് വരെ ക്ലാസിലെ കുട്ടികൾക്ക് അടുത്തവർഷം മുതൽ ഇത് ബാധകമാകും. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം.

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം നല്‍കി: ന്യായീകരണവുമായി കെജിഎംസിടിഎ

SCROLL FOR NEXT