Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1008 ഗ്രാം സ്വര്‍ണം പിടികൂടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ പൊലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റൂര്‍ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. 1008 ഗ്രാം സ്വർണ്ണമാണ് പൊലീസ് ഇയാളില്‍‌ നിന്ന് പിടിച്ചെടുത്തത്. സ്വര്‍ണ്ണം കാപ്സ്യൂളുകളുടെ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഈ വര്‍ഷം കോഴിക്കോട് വിമാനതാവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുല്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT