Kerala

ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അച്ഛന്റെ ഹര്‍ജി; പൊലീസിന് നോട്ടീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ കെഎം അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ പൊലീസിന് നോട്ടീസ്. കെ എം അശോകന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണം, ഐജി ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ഐജിക്ക് നിര്‍ദ്ദേശം നല്‍കിയത്.

ജസ്റ്റിസുമാരായ അനു ശിവരാമന്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. കെഎം അശോകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ഡിസംബര്‍ 18ന് ഡിവിഷന്‍ ബെഞ്ച് വീണ്ടും പരിഗണിക്കും.

മലപ്പുറത്ത് ഹെല്‍ത്ത് ക്ലിനിക് നടത്തുകയായിരുന്ന ഹാദിയയെ ഒരു മാസമായി കാണാനില്ലെന്നാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കെ എം അശോകന്റെ ആക്ഷേപം. ഏതാനും ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും മകൾ തടങ്കലിലാണെന്നും അശോകൻ ഹ‍ർജിയിൽ ആരോപിക്കുന്നു.

മെഡിക്കല്‍ വിദ്യാർത്ഥിനിയായിരിക്കെയാണ് അഖില മതം മാറി ഹാദിയയായതും മലപ്പുറം സ്വദേശിയായ ഷെഫിൻ ജെഹാനെ വിവാ​ഹം ചെയ്തതും. ഇതിന് പിന്നാലെ ഈ വിഷയം കോടതിയിലേക്ക് നീളുകയും ഹാദിയയുടെ വിവാഹം സാധുവായിക്കണ്ട് ഷെഫിൻ ജെഹാനൊപ്പം ജീവിക്കാൻ കോടതി അനുമതി നൽകുകയും ചെയ്തത്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT