Kerala

പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ തല്ലിയൊടിച്ചു; പ്രതി അറസ്റ്റില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പെരുമ്പാവൂര്‍: പണിയെടുത്തതിന്റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയില്‍. ഒഡിഷ രാജ് നഗര്‍ സ്വദേശി സാഗര്‍ കുമാര്‍ സ്വയിന്‍(29)നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോണ്‍ട്രാക്ടറാണ് പ്രതി. ഇയാളുടെ കീഴില്‍ ജോലിയെടുക്കുകയായിരുന്ന സുദര്‍ശന ഷെട്ടിയെയാണ് മര്‍ദ്ദിച്ചത്. മൂന്നാഴ്ച പണിയെടുത്തതിന്റെ കൂലി നല്‍കാനുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ്‌ഐമാരായ റിന്‍സ് എം തോമസ്, കെ ജിദിനേഷ് കുമാര്‍, എഎസ്‌ഐ ജോഷി തോമസ്, സീനിയര്‍ സിപിഒമാരായ എം കെ സാജു, പി എ അബ്ദുള്‍ മനാഫ്, സിപിഒ കെ എ അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT