Kerala

എസ് ശ്രീശാന്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; അറസ്റ്റ് പത്ത് ദിവസത്തേക്ക് വിലക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് എസ് ശ്രീശാന്തിന്റെ അറസ്റ്റ് പത്ത് ദിവസത്തേക്ക് സിംഗിള്‍ ബെഞ്ച് വിലക്കി. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഡിസംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് എസ് ശ്രീശാന്തിനെതിരായ കേസ്. കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് 18.70 ലക്ഷം രൂപ തട്ടിയെടുത്തതിന് കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് എസ് ശ്രീശാന്ത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420 വകുപ്പ് അനുസരിച്ച് വഞ്ചനാ കുറ്റമാണ് എസ് ശ്രീശാന്തിന് എതിരെ ചുമത്തിയത്.

'സീതാമാർഹിയിൽ സീതാക്ഷേത്രം പണിയും': പ്രഖ്യാപനവുമായി അമിത് ഷാ

കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി

മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണി; പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

'എന്റെ പിഴ'; തെറ്റ് തന്റേതെന്ന് സമ്മതിച്ച് ഡോക്ടർ; മെഡി. കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു

'കാവിയുടെ തനിമയും അന്തസും മറ്റുള്ളവരെ പേടിപ്പിക്കാനുള്ളതല്ല'; കത്തോലിക്ക സഭ മുഖപ്രസംഗം

SCROLL FOR NEXT