Kerala

പത്തനംതിട്ടയിൽ മലയോര യാത്രയ്ക്ക് നിയന്ത്രണം; രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര യാത്രയ്ക്ക് നിയന്ത്രണമേ‍ർപ്പെടുത്തി ഉത്തരവ്. മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. നവംബ‍ർ 24 വരെയാണ് നിയന്ത്രണം തുടരുക. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേർപ്പെടുത്തി. എന്നാൽ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിരോധനം ബാധകമല്ല. തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.

ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മഴ തുടരുകയാണ്. പത്തനംതിട്ടയിൽ ഉരുൾപൊട്ടി. ചെന്നീർക്കര ഊന്നുകൽ ഭാഗത്ത് ഉരുൾപൊട്ടലിൽ വ്യാപകമായി കൃഷി നശിച്ചു. ഇടുക്കിയിൽ മഴയെ തുടർന്ന് മലയോ​ര മേഖലകളിലെ റോഡുകളിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT