Kerala

'ഹമാസ് നടത്തുന്നത് ചെറുത്തുനില്‍പ്പ്';ജമാഅത്തെഇസ്ലാമിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ സുധാകരന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: ആലപ്പുഴയില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ പങ്കെടുത്ത് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ജമാ അത്തെ ഇസ്ലാമിയുമായി സഹകരിക്കാത്ത സിപിഐഎം നിലപാടിന് വിരുദ്ധമായാണ് സുധാകരന്‍ സംഘടനയുടെ വേദിയിലെത്തിയത്. അമ്പലപ്പുഴയില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസമാണ് പരിപാടി നടന്നത്.

ഹമാസ് നടത്തുന്നത് ചെറുത്തുനില്‍പ്പ് ആണെന്നും അവര്‍ക്കുമേല്‍ ഭീകരവാദം അടിച്ചേല്‍പ്പിക്കുന്നത് അന്യായമാണെന്നും സുധാകരന്‍ പറഞ്ഞു. സ്വാതന്ത്ര്യ പോരാട്ടം നടത്തുന്ന പാലസ്തീനികള്‍ക്കു മുന്നില്‍ ഇസ്രായേല്‍ അടിയറവ് പറയും. സ്വന്തം മണ്ണ് സംരക്ഷിക്കാന്‍ ഹമാസ് നടത്തുന്ന പോരാട്ടത്തിന് പിന്തുണ വര്‍ധിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷന്‍ പി മുജീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി, എം ഐ അബ്ദുല്‍ അസീസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

നവംബര്‍ 11 നാണ് സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട് നടക്കുന്നത്. കോഴിക്കോട് നടക്കുന്ന റാലിക്ക് ശേഷം മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലും പരിപാടി നടത്താനാണ് ആലോചന. തൃശൂരില്‍ 15ന് പരിപാടി നടത്താനാണ് സിപിഐഎം ആലോചിക്കുന്നത്. കോഴിക്കോട് മാതൃകയില്‍ ജില്ലയില്‍ സംഘാടക സമിതി രൂപീകരിക്കും. ഒപ്പം തൃശൂരില്‍ ലീഗ് ജില്ലാ നേതൃത്വത്തെ ക്ഷണിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ പരിപാടിയില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്; പ്രിയങ്ക ഗാന്ധി

മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും; 21ന് ഖബറടക്കം

അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം ക‍ർശന നി‍ർദ്ദേശത്തോടെ

SCROLL FOR NEXT