Kerala

കൊല്ലൂർവിള ബാങ്ക് തട്ടിപ്പ്: പരാതിയിൽ അന്വേഷണം നടത്താതെ പൊലീസ്; പരാതി നൽകിയിട്ട് ഏഴ് മാസം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം നടത്താതെ പൊലീസ്. ബാങ്കില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സഹകരണ ജോയിന്റ് ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ ഏഴ് മാസം പിന്നിട്ടിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. റിപ്പോര്‍ട്ടര്‍ അന്വേഷണം.

2023 മാര്‍ച്ച് മാസം മൂന്നാം തീയതിയായിരുന്നു സഹകരണ ജോയിന്റ് ഡയറക്ടര്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കുന്നത്. 56 കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പക്ഷേ പരാതി സ്വീകരിച്ച പൊലീസ് 11 പേ‍ർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ അന്വേഷണം നടത്തിയില്ല. ഉന്നത രാഷ്ട്രീയ ഇടപെടൽ അന്വേഷണത്തെ വഴിമുട്ടിച്ചു.

കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി അന്‍സാര്‍ അസീസ് ഉള്‍പ്പടെ 11 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ഭാരവാഹികളും മുന്‍ഭാരവാഹികളും അവരുടെ ബന്ധുക്കളുമാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്ന പ്രതികൾ.

ബാങ്കിനെ വഞ്ചിച്ച് അന്യായലാഭവും ബാങ്കിനു നഷ്ടവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ക്രമവിരുദ്ധമായി വായ്പകള്‍ അനുവദിച്ചു. വസ്തുക്കളുടെ മാര്‍ക്കറ്റ് വിലയേക്കാള്‍ മൂല്യം നല്‍കി 17 പേര്‍ക്കായി നാല് കോടി 25 ലക്ഷം രൂപ തട്ടിയെടുത്തു. ആറ് കോടി 67 ലക്ഷം രൂപ ബാങ്കിനു നഷ്ടം വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. കൊല്ലത്തെ ഈ ബാങ്കില്‍ ഭരണസമിതി അഴിമതി നടത്തുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും പരാതിയും നല്‍കിയിരുന്നു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT