Kerala

'കേരളത്തിലെ ജനങ്ങള്‍ക്കായി പതിറ്റാണ്ടുകളായി വി എസ് അച്യുതാനന്ദന്‍ പ്രവര്‍ത്തിക്കുന്നു';പ്രധാനമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: വി എസ് അച്യുതാനന്ദന് ജന്മദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്‍ക്കായി പതിറ്റാണ്ടുകളായി വി എസ് അച്യുതാനന്ദന്‍ പ്രവര്‍ത്തിക്കുന്നുവെന്നും വിഎസുമായുള്ള ഇടപഴകലുകള്‍ താന്‍ ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രിയപ്പെട്ട വിഎസിന്റെ സമരജീവിതം ഇന്ന് നൂറ്റാണ്ടിന്റെ നിറവിലാണ്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് നൂറ് വയസ്സ് തികയുകയാണ്. വിഎസ് എന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തില്‍ അദ്ദേഹം നടത്തിയ തുറന്ന സമരമുഖങ്ങളും ആശയപോരാട്ടങ്ങളും സാമൂഹ്യ രാഷ്ട്രീയ നിലപാടുകളും പാരിസ്ഥിതിക ഇടപെടലുകളും വേറിട്ട് തന്നെ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യല്‍ തൊഴിലാളിയില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി മാറിയ വിഎസിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം നമ്മുടെ നാടിന്റെ കൂടി ചരിത്രമാണ്.

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

SCROLL FOR NEXT