Kerala

'എല്ലാ ഘട്ടത്തിലും സജീവമായി നില്‍ക്കുക എന്നത് എല്ലാ ആളുകളിലും സംഭവിക്കുന്നതല്ല'; മുഖ്യമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് വീട്ടിലെത്തി നൂറാം ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിലുള്ള 'വേലിക്കകത്ത്' വീട്ടിലാണ് വെള്ളിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിയെത്തിയത്.

വിഎസിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മുഖ്യമന്ത്രി കുടുംബത്തോട് ചോദിച്ചറിഞ്ഞു. ജന്മദിന ആശംസകള്‍ അറിയിച്ച ശേഷം മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.

കെ വി സുധാകരന്‍ എഴുതിയ വിഎസിന്റെ 'ജീവിതം ഒരു സമരനൂറ്റാണ്ട്' എന്ന പുസ്‌കത്തിന്റെ പ്രകാശനം അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. എട്ട് പതിറ്റാണ്ടിലേറെ നീളുന്ന വിഎസിന്റെ രാഷ്ട്രീയ ജീവിതമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുരംഗത്തുള്ളവര്‍ 100 വയസ്സുവരെ എത്തുന്നത് അപൂര്‍വതയാണ്. എല്ലാ ഘട്ടത്തിലും സജീവമായി നില്‍ക്കുക എന്നത് എല്ലാ ആളുകളിലും സംഭവിക്കുന്നതല്ല. വിഎസിന്റെ ജീവിതത്തിന് ഇത്തരം സവിശേഷതകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT