Kerala

പരിസ്ഥിതി പ്രവ‍ർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു ശോഭീന്ദ്രൻ. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിൽ മുൻ നിര പോരാളിയായിരുന്നു അദ്ദേഹം. പ്രകൃതി സ്നേഹം ജീവിത വ്രതമാക്കിയ അദ്ദേഹം പച്ച പാന്‍റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയും ധരിച്ച്  വേഷവിധാനത്തിലും വ്യത്യസ്തനായിരുന്നു. സംസ്ഥാനത്തുടനീളം ഒട്ടേറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ ഉള്‍പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT