Kerala

ബിജെപിയോട് അനുഭാവം, എ കെ ആന്റണിയുടെ കുടുംബം പാർട്ടിയോട് അനീതി കാട്ടിയെന്ന് ഡിസിസി യോഗത്തിൽ വിമർശനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: മുതി‍ർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ കുടുംബം പാർട്ടിയോട് അനീതി കാട്ടിയെന്ന് എറണാകുളം ഡിസിസി ഭാരവാഹി യോ​ഗത്തിൽ വിമ‍ർശനം. ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് പോയി. കുടുംബത്തിന് ബിജെപിയുമായുള്ള അകലം കുറഞ്ഞുവെന്ന് ആന്റണിയുടെ ഭാര്യ തന്നെ ഓൺലൈൻ ചാനലിൽ പറഞ്ഞു. ബിജെപിയുമായുള്ള അകലം കുറഞ്ഞെന്ന് പറയുന്നത് കോൺ​ഗ്രസിനോട് ചെയ്യുന്ന വഞ്ചനയാണെന്നും ഡിസിസി യോ​ഗത്തിൽ വിമർ‌ശനം ഉയർന്നു.

ബിജെപിയിലേക്ക് ചേക്കേറിയ മകൻ അനില്‍ ആന്റണിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നുവെന്നാണ് എലിസബത്ത് ആന്റണി ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത്. ബിജെപിയില്‍ നിരവധി അവസരങ്ങള്‍ അനില്‍ ആന്റണിക്ക് ലഭിക്കുമെന്നും എലിസബത്ത് പറഞ്ഞു. എകെ ആന്റണി പ്രാര്‍ഥനയിലൂടെയാണ് ആത്മവിശ്വാസവും ആരോഗ്യം വീണ്ടെടുത്തത്. കൃപാസനത്തില്‍ അനുഭവസാക്ഷ്യം പറയുകയായിരുന്നു എലിസബത്ത്.

'രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നത് മൂത്ത മകന്റെ വലിയ സ്വപ്‌നമായിരുന്നു. അവന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പീന്നീട് പഠനത്തിനായി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പോയി. പഠിത്തം കഴിഞ്ഞ് ജോലിയും കിട്ടിയതാണ്. രാഷ്ട്രീയത്തില്‍ താല്‍പര്യം ഉള്ളതുകൊണ്ട് തിരിച്ചുവന്നതാണ്. പക്ഷേ രാഷ്ട്രീയ പ്രവേശനം തടസം മാറ്റാനാണ് നിയോഗം വെച്ചു. വര്‍ക്കിംഗ് കമ്മിറ്റിയില്‍, ചിന്തന്‍ ശിബിരില്‍ മക്കള്‍ രാഷ്ട്രീയത്തിന് എതിരായി പ്രമേയം പാസാക്കി. രണ്ട് മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയ പ്രവേശനം നടത്താനാകില്ലെന്ന് അതിലൂടെ മനസ്സിലായി. ഭര്‍ത്താവ് അതിന് വേണ്ടി പരിശ്രമിച്ചിട്ടില്ല' - എലിസബത്ത് ആന്റണി പറഞ്ഞിരുന്നു.

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം; സുഹൃത്തിനെ ചോദ്യം ചെയ്യും

ആലപ്പുഴ മെഡിക്കൽ കോളേജില്‍ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

എം എം ഹസന്റെ തീരുമാനം റദ്ദാക്കിയ നടപടി; കെ സുധാകരനെതിരെ അമർഷം

SCROLL FOR NEXT