Kerala

ചാകര ഒരു നിസാര സംഭവമല്ല; ചാകര തീരങ്ങളെ കുറിച്ച് അറിയാം ചില സയൻസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചാകര നേരിട്ട് കണ്ടിട്ടിുണ്ടോ, കടലില്‍ നിന്ന് മീനുകള്‍ കൂട്ടത്തോടെ തീരത്തേക്ക് വരുന്ന പ്രതിഭാസത്തെയാണ് പൊതുവെ ചാകരയെന്ന് പറയുന്നത്. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന തീരവാസികള്‍ക്ക് ഇത് കമലമ്മയുടെ അനുഗ്രഹമാണ്, ക്ഷാമവും ദാരിദ്ര്യവും മാറ്റാന്‍ കടല്‍ കനിഞ്ഞു നല്‍കുന്നതാണ് ചാകര. മലയാളിയുടെ മനസ്സില്‍ പതിഞ്ഞുപോയ ചാകരയെന്ന വാക്ക് ഇപ്പോഴും ചെമ്മീനും അമരവുമൊക്കെയായി ചുറ്റുപിണഞ്ഞ് കിടക്കുന്നതാണ്. എന്നാൽ ചാകര എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ചോ അതിന്റെ ശാസ്ത്രീയ വശത്തെ കുറിച്ചോ പലർക്കുമറിയില്ല.

വര്‍ഷക്കാലത്തോ അതിന് തൊട്ടുപിന്നാലെയോ കാണപ്പെടുന്ന പ്രതിഭാസമാണ് ചാകര (mud bank). ചെളിയും വെള്ളവും കൂടിക്കലര്‍ന്ന് കട്ടികുറഞ്ഞ കുഴമ്പു രൂപത്തില്‍ കണപ്പെടുന്ന ചാകര ഏതാണ്ട് 4 മുതല്‍ 5 കിലോമീറ്റര്‍ വരെ നീളത്തില്‍ തീരത്തോടു ചേര്‍ന്നും 5 മുതല്‍ 6 കിലോമീറ്റര്‍ അര്‍ദ്ധചന്ദ്രാകൃതിയില്‍ കടലിലേക്കുമായാണ് വ്യാപിച്ചുകിടക്കുന്നത്. ഇതാണ് മീനുകളെ തീരത്തേക്ക് അടുപ്പിക്കുന്നത്. ചെളിനിറഞ്ഞ ഇത്തരം തീരക്കടല്‍ പ്രതിഭാസം തെക്കേ അമേരിക്കയിലും ചൈനയിലും വലിയ നദികളോട് ചേര്‍ന്നുള്ള തീരക്കടലിലും കാണാറുണ്ട്.

എന്നാല്‍ കേരള തീരത്ത് മണ്‍സൂണില്‍ മാത്രമാണ് ചാകര വളരെ പ്രകടമായി പ്രത്യക്ഷപ്പെടാറുള്ളത്. പൊതുവെ കാലവര്‍ഷത്തില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. പക്ഷെ ചാകരപ്രദേശത്ത് കടല്‍ വളരെ ശാന്തമായിരിക്കും. അതേസമയം ചാകരപ്രദേശത്തിന്റെ അതിരുകളില്‍ തിരമാലകള്‍ ക്രമേണ ശക്തിപ്രാപിച്ച് കാലവര്‍ഷക്കടലിന്റെ എല്ലാ രൂക്ഷതയോടുംകൂടി കരയിലേക്ക് ആഞ്ഞടിക്കുന്നതും കാണാം.

മഴക്കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനയാനങ്ങളെ ഒരു തുറമുഖത്തെന്നപോലെ വളരെ സുരക്ഷിതമായി കടലിലേക്ക് ഇറക്കാനും പിടിച്ച മത്സ്യങ്ങളുമായി തീരത്തണയാനും ചാകരയുടെ സാഹചര്യം സൗകര്യമൊരുക്കുന്നു. അങ്ങനെ ചാകര ശാന്തകരയായി മാറും. ശാന്തമായ ചാകരപ്രദേശം മത്സ്യങ്ങള്‍ക്ക് കൂട്ടമായി വന്ന് താമസിക്കുവാന്‍ കളമൊരുക്കുമെന്നും അവിടം മത്സ്യബന്ധ തൊഴിലാളികള്‍ക്ക് ചാകരയാകുമെന്നുമാണ് പൊതുവെ പറയാറ്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഷീനോഗ്രഫി (എന്‍ഐഒ) ശാസ്ത്രജ്ഞര്‍, ആലപ്പുഴ തീരത്തെ ചാകരയെക്കുറിച്ച് നടത്തിയ പഠനത്തില്‍ ആഗോളതാപനം തടയാന്‍ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകരയില്‍ ഒളിഞ്ഞിരിക്കുന്നതെന്നും മറ്റും വെളിപ്പെടുത്തിയിട്ടുണ്ട്. ചാകര മൂലമുണ്ടാകുന്ന ഫ്രജിലേറിയ, നോക്റ്റിലുക്ക, കോസിനോഡിസ്‌കസ് പോലെയുള്ള സസ്യപ്ലവകങ്ങള്‍ കഴിക്കാനാണ് മത്സ്യങ്ങള്‍ എത്തുന്നതെന്നും കണ്ടെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഷീനോഗ്രഫി (എന്‍ ഐ ഒ) ശാസ്ത്രജ്ഞര്‍, ആലപ്പുഴ തീരത്തെ ചാകരയെ കുറിച്ച് നടത്തിയ പഠനത്തില്‍ ആഗോളതാപനം തടയാന്‍ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകരയില്‍ ഒളിഞ്ഞിരിക്കുന്നതെന്നും മറ്റും വെളിപ്പെടുത്തിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഈ ചാകര ഒരു നിസാര സംഭവമല്ല.

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT