Kerala

'മന്ത്രിമാരുടേത് മാന്യമായ മറുപടി'; ജയസൂര്യയുടെ ഇരട്ടതാപ്പ് തുറന്നു കാട്ടിയെന്ന് എം ബി രാജേഷ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: നടൻ ജയസൂര്യയുടെ പ്രസ്താവനയിൽ മന്ത്രിമാർ നൽകിയത് മാന്യമായ മറുപടിയെന്ന് മന്ത്രി എം ബി രാജേഷ്. ജയസൂര്യയുടെ ഇരട്ടതാപ്പ് തുറന്നു കാണിക്കുകയാണ് ചെയ്തത്. രാഷ്ട്രീയ നിലപാട് നോക്കിയല്ല ആരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. ജോജു ജോർജിനോട് കോൺഗ്രസ്‌ പ്രതികരിച്ചത് എങ്ങനെയാണെന്ന് കേരളം കണ്ടതാണ്. ഇടതുപക്ഷം രാഷ്ട്രിയമായാണ് മറുപടി നൽകിയതെന്നും മന്ത്രി പറഞ്ഞു.

പുതുപ്പള്ളിയിൽ വികസനം ചർച്ചയായപ്പോൾ യുഡിഎഫ് പ്രതിരോധത്തിലായി. ഇടതുപക്ഷത്തിന്‌ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരിയില്‍ കാര്‍ഷികോത്സവ വേദിയില്‍ നെല്‍ കര്‍ഷകര്‍ക്ക് സംഭരണ തുക നല്‍കാത്തതില്‍ സര്‍ക്കാരിനെ ജയസൂര്യ വിമ‍ർശിച്ചിരുന്നു. മന്ത്രി പി രാജീവിനേയും പി പ്രസാദിനേയും വേദിയിലിരുത്തിയായിരുന്നു നടന്‍റെ വിമർശനം.

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT