Kerala

പുതുപ്പള്ളിയിലും 'സമദൂരം' തന്നെ, ബിജെപിക്കൊപ്പമല്ല; നിലപാട് വ്യക്തമാക്കി എൻ‌എസ്എസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും എൻഎസ്എസിന് സമദൂര നിലപാടെന്ന് സംഘടനാ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ബിജെപിയെ പിന്തുണയ്ക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.

എൻ എസ് എസിൻ്റെ പ്രഖ്യാപിത നിലപാടാണ് സമദൂരം. ഇത് ഉപേക്ഷിച്ചിട്ടില്ല. സമദൂരം ഉപേക്ഷിച്ച് പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് ചില ഓൺലൈൻ മാധ്യമങ്ങളി‍ല്‍ വാർത്ത വന്നിരുന്നു. ഇത് തെറ്റാണ്. പ്രവർത്തകർക്ക് അവരുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും സ്വതന്ത്ര്യമുണ്ട്. അത് ഒരു രാഷ്ട്രീയ പാർട്ടിയോടുമുള്ള പിന്തുണയല്ലെന്നും ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

മിത്ത് വിവാദത്തിന്റെയും പ്രതിഷേധ നാമജപഘോഷയാത്രയുടെയും ഒ​ക്കെ പശ്ചാത്തലത്തിൽ പുതുപ്പള്ളിയിൽ എൻഎസ്എസ് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പുതുപ്പള്ളിയിൽ എത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് പ്രവർത്തകർക്ക് ​ഗണേശവി​ഗ്രഹം സമ്മാനിച്ചതും അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു.

ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും; കേസിൽ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം

രാജ്യസഭാ സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ മാണി; സിപിഐയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്ന് ബിനോയ് വിശ്വം

ഹരിഹരന്റെ വീട് ആക്രമിച്ചത് ഡിവൈഎഫ്ഐ എന്ന് പൊലീസ്; റിപ്പോർട്ട് തള്ളി സംസ്ഥാന പ്രസിഡന്റ് വി വസീഫ്

പോളിങ് ബൂത്തിൽ മുഖാവരണം ഊരാൻ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി; കേസെടുത്ത് പൊലീസ്

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; പോളിങ് ശതമാനം 60 കടന്നു, കൂടുതൽ ബംഗാളിൽ

SCROLL FOR NEXT