Kerala

'ജയസൂര്യയുടേത് നിഷ്കളങ്ക പ്രസ്താവനയല്ല, കാര്യങ്ങൾ പൊലിപ്പിച്ചു പറഞ്ഞു'; കൃഷിമന്ത്രി പി പ്രസാദ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: നടൻ ജയസൂര്യയുടെ പ്രസ്താവന അത്ര നിഷ്ക്കളങ്കമല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഉദാഹരണ സഹിതം പറയുമ്പോൾ ജയസൂര്യ വസ്തുതകളെ മനസിലാക്കണമായിരുന്നെന്ന് പി പ്രസാദ് പറഞ്ഞു. പൊതുവേദിയിൽ അഭിപ്രായം പറയുന്നത് തെറ്റല്ല. കഴമ്പുള്ള വിമർശനങ്ങളെ സ്വീകരിക്കും. ജയസൂര്യ പറഞ്ഞത് വസ്തുതകൾക്ക് നിരക്കുന്നതല്ല. ജയസൂര്യ കാര്യങ്ങൾ പൊലിപ്പിച്ചു പറഞ്ഞെന്നും മന്ത്രി പി രാജീവ് വേദിയിൽ നൽകിയ മറുപടി മാധ്യമങ്ങൾ കാണിച്ചില്ലെന്നും പി പ്രസാദ് റിപ്പോർട്ടർ‌ ടിവിയോട് പറഞ്ഞു.

'കൃഷ്ണപ്രസാദ് വീണ്ടും വസ്തുതകൾക്ക് വിരുദ്ധമായി സംസാരിക്കുകയാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ വിശ്വാസത്തിന് അനുസരിച്ചുള്ള നിലപാടാണ് പറയുന്നത്. അക്കൗണ്ടിൽ ലഭിച്ചത് ലോണെടുത്ത തുകയാണെന്ന് പറഞ്ഞ് അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്നു. ലോണിൻ്റെ കുടിശിക സർക്കാരാണ് നൽകുന്നത്. പണം ലഭിക്കുന്ന കാലതാമസം ഒഴിവാക്കാനാണ് ഈ പദ്ധതി. കർഷകർക്ക് യാതൊരു ബാധ്യതയുണ്ടാകുന്നുമില്ല'.‌ പി പ്രസാദ് പറഞ്ഞു.

കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണത്തിനും കൃഷിമന്ത്രി മറുപടി നൽകി. മുരളീധരൻ എന്നും സ്വീകരിച്ചത് കേരള വിരുദ്ധ നിലപാടാണ്. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള അവസരമായി കാണുന്നു. കർഷക സ്നേഹം ഉണ്ടെങ്കിൽ റബർ കർഷക വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടാക്കികൂടേ എന്നും പി പ്രസാദ് ചോദിച്ചു.

Story Highlights: Minister P Prasad said that actor Jayasuriya's statement is not so innocent

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT