Kerala

വിശ്വാസങ്ങളെ അതിന്റെ വഴിക്ക് വിടുന്നതാണ് പുതിയ സാഹചര്യത്തില്‍ നല്ലതെന്ന് ജി സുധാകരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: വിശ്വാസങ്ങളെ അതിന്റെ വഴിക്ക് വിടുന്നതാണ് പുതിയ സാഹചര്യത്തിൽ നല്ലതെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ജി സുധാകരന്റെ പ്രതികരണം. ആലപ്പുഴ മുതുകുളത്ത് നടന്ന ഓണപ്പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിഞ്ഞുകൊത്തുന്ന കാര്യങ്ങൾ വേണ്ടത്ര ബോധ്യമില്ലെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലത്. പ്രത്യയ ശാസ്ത്ര ബോധമില്ലാത്തതുകൊണ്ടാണ് പലരും തോന്നിയത് വിളിച്ചുപറയുന്നതെന്നും ജി സുധാകരൻ പ്രതികരിച്ചു.

എ എൻ ഷംസീർ നടത്തിയ മിത്ത് പരാമർശം സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പരാമർശത്തിനെതിരെ എൻഎസ്എസ് വിശ്വാസ സംരക്ഷണ യാത്രയും നടത്തിയിരുന്നു. സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നും രാജി വെക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഷംസീറിനെ പ്രതിരോധിച്ച് സിപിഐഎം രംഗത്തെത്തുന്നതാണ് പിന്നീട് കണ്ടത്. രാജി വെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരസ്യമായി വ്യക്തമാക്കി. ശരിയായ രീതിയില്‍ കാര്യങ്ങളെ മനസ്സിലാക്കിയാല്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സങ്കല്‍പ്പങ്ങളെ അങ്ങനെ തന്നെ കാണണം. മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കാന്‍ കഴിയില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...'; ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT