Kerala

കണ്ടല്ലൂര്‍ സഹകരണബാങ്ക് ക്രമക്കേട്; കായംകുളം സിപിഐഎമ്മില്‍ കൂട്ടരാജി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: ആലപ്പുഴ കണ്ടല്ലൂര്‍ സഹകരണബാങ്ക് ക്രമക്കേട് പുറത്തുവന്ന വിഷയത്തില്‍ കായംകുളം സിപിഐഎമ്മില്‍ കൂട്ടരാജി. പുതിയവിളയില്‍ 4 ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 16 പാര്‍ട്ടി അംഗങ്ങളും രാജിക്കത്ത് നല്‍കി. സ്വര്‍ണപണയ തട്ടിപ്പുമായി ബന്ധപ്പെട്ടു ബാങ്കിലെ അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

സിപിഐഎം നേതാവായ അഭിഭാഷകന്‍ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായത്. ക്രമക്കേടിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെ മേല്‍ കെട്ടിവച്ച് ഭരണ സമിതി മുഖം രക്ഷിച്ചെന്നാണ് പരാതി. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതിലാണ് കൂട്ടരാജി. കണ്ടല്ലൂര്‍ ബാങ്ക് ക്രമക്കേടില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അന്വേഷണവും പൂര്‍ത്തിയായിരുന്നു.

സിപിഐഎം നിയന്ത്രണത്തിലുള്ളതാണ് സഹകരണബാങ്ക്. ഏരിയ കമ്മിറ്റി അംഗമാണ് ബാങ്ക് പ്രസിഡന്റ്. സ്വര്‍ണപണയ തട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തേ 5 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്.

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

SCROLL FOR NEXT