Kerala

ഇടതുപക്ഷ വിമർശനത്തിൽ മലക്കം മറിഞ്ഞ് സച്ചിദാനന്ദൻ; ഫലിതമായി പറഞ്ഞത് പ്രസ്താവനയാക്കി പ്രചരിപ്പിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സർക്കാരിനെതിരായ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കവി സച്ചിദാനന്ദൻ. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി സച്ചിദാനന്ദന്‍ രംഗത്തെത്തിയത്. 'ഫലിതമായി പറഞ്ഞത് പ്രസ്താവനയാക്കി പ്രചരിപ്പിച്ചു. നമ്മുടെ മാധ്യമ ധാര്‍മ്മികത വിചിത്രം'; സച്ചിദാനന്ദൻ വ്യക്തമാക്കി. താന്‍ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിര്‍വചിക്കാനാണെന്നും കേരളത്തിലേക്ക് വന്നത് കൂടുതല്‍ സ്വാതന്ത്ര്യം തേടിയാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ നല്‍കില്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി. നമ്മുടെ മാധ്യമ ധാര്‍മ്മികത വിചിത്രമാണെന്നും സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.

ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സച്ചിദാനൻ്റെ വിമർശനം. സച്ചിദാനന്ദൻ ഇടതുപക്ഷത്തെ വിമർശിച്ചു എന്ന തലകെട്ടിൽ കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖം പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി സച്ചിദാനന്ദൻ മുന്നോട്ടുവന്നത്. ഇടതുപക്ഷത്തിൻ്റെ ചില പരാധീനതകൾ മാത്രമാണ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയതെന്നും, എന്നാൽ മാധ്യമങ്ങൾ അത് എഡിറ്റ് ചെയ്ത് പ്രസ്താവനകളെ വളച്ചൊടിച്ചു എന്നും സച്ചിദാനന്ദൻ ന്യായീകരിച്ചു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT